Headlines
Loading...
ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍: ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിച്ചു

ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍: ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിച്ചു

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കർഷകരുടെ ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കർഷകർ മാർച്ച് നടത്തുന്നത്. സിംഘു ത്രിക്രി അതിർത്തികളിലൂടെയാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്.


മാർച്ച് തടയാനായി പോലീസ് സിംഘു അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡൽഹിയിൽ പ്രവേശിപ്പിച്ചത്.

പോലീസ് നിർത്തിയിട്ട ട്രക്കുകളും കർഷകർ മാറ്റി