ജനിതകമാറ്റം വന്ന കൊറോണയും; സംസ്ഥാനത്ത് ആശങ്ക വർദ്ധിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ആശങ്ക ഒഴിയുന്നില്ല. ജനിതക വ്യതിയാനം സംഭവിച്ച കൊറോണകൂടി സ്ഥിരീകരിച്ചതിനാൽത്തന്നെ ആശങ്ക കൂടുകയാണ്. ഇന്ന് കൂടുതൽ പരിശോധനാഫലം വരാനിരിക്കെ സംസ്ഥാനത്ത് ജാഗ്രത വർദ്ധിപ്പിച്ചു.
രണ്ട് വയസുള്ള കുട്ടിക്ക് ഉൾപ്പടെ ആറ് പേർക്കാണ് നിലവിൽ സംസ്ഥാനത്ത് സാര്‍സ് കോവിഡ്-2 സ്ഥിരീകരിച്ചത്. പുതിയ വൈറസിനെ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുകയാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കി. എയര്‍പോട്ടിനോടനുബന്ധിച്ചുള്ള കൊറോണ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കാനും നീക്കമാരംഭിച്ചു. കൂടുതൽ സാമ്പിളുകൾ പൂനൈയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചു. ഇന്ന് കൂടുതൽ പരിശോധനാഫലം വരും. രോഗികളുടെ എണ്ണം വർദ്ധിച്ചാൽ ഇവർക്കായുള്ള സൌകര്യങ്ങളും ആരോഗ്യവകുപ്പ് ഒരുക്കകയാണ്.