Headlines
Loading...
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ: രാജ്യത്ത് ആകെ രോഗികൾ 73 ആയി

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ: രാജ്യത്ത് ആകെ രോഗികൾ 73 ആയി

ന്യൂഡൽഹി: രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 73 ആയി. വൈറസ് ബാധ വരും ദിവസങ്ങളിൽ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ജീനോം സീക്വൻസിംഗ് ടെസ്റ്റിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരേയും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരേയും ആരോഗ്യ വകുപ്പ് നിരീക്ഷിച്ച് വരികയാണ്. ഗവൺമെന്റിന്റെ റിപ്പോർട്ട് അനുസരിച്ച് പൂനെ വൈറോളജി ലാബിൽ നടത്തിയ ടെസ്റ്റിലാണ് ഏറ്റവും കൂടുതൽ രോഗ ബാധ സ്ഥിരീകരിച്ചത്. ഇവിടെ പരിശോധിച്ചതിൽ 30 സാംപിളുകളാണ് പോസിറ്റീവ് ആയത്.

ഡൽഹി ഐജിഐബിയിൽ 20 സാംപിളുകളിലും ബംഗളൂരു നിംഹാൻസിൽ 11 സാംപിളുകളിലും എട്ടെണ്ണം ന്യൂഡൽഹി എൻസിഡിസിയിലും മൂന്നെണ്ണം ഹൈദരാബാദ് സിസിഎംബിയിലും ഒരെണ്ണം കൊൽക്കത്ത എൻസിബിജിയിലുമാണ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.