national
മധ്യപ്രദേശിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 24 ആയി; ഇരുപതോളം പേർ ചികിത്സയിൽ
മധ്യപ്രദേശിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. മൊറേന ജില്ലയിലെ രണ്ട് ഗ്രാമങ്ങളിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മദ്യം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുപതോളം പേർ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് മൊറേന ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥനടക്കം നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മരണനിരക്ക് കൂടുന്ന സാഹചര്യത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സംഭവത്തെ കുറിച്ച് പഠിക്കാൻ നാലംഗ സമിതിയെ നിയോഗിക്കും.