Headlines
Loading...
ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ "ഉദുമയിലേക്ക് ഒരു വിളി" ക്യാമ്പയിന് ദുബായിൽ തുടക്കമായി

ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ "ഉദുമയിലേക്ക് ഒരു വിളി" ക്യാമ്പയിന് ദുബായിൽ തുടക്കമായി


ദുബൈ:
ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രത്വത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർത്തികളുടെ വിജയത്തിന്ന് വേണ്ടി യുഎഇയിലുള്ള പ്രവാസികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്തിക്കുകയും അവരുടെ സാന്നിദ്ധ്യത്തിൽ നാട്ടിലേക്ക് വിളിച്ചു  വോട്ട് അഭ്യർത്ഥിക്കുകയും ചെയ്യുന്ന "ഉദുമയിലേക്ക് ഒരു വിളി" ക്യാമ്പയിന് തുടക്കമായി

 ( ത്രിതല പഞ്ചായത്ത് ഇലക്ഷൻ പ്രചാരണ ക്യാമ്പയിൻ പോസ്റ്റർ )


ഉദുമ നാലാംവാതുക്കൽ നിവാസികൾ താമസിക്കുന്ന റൂമിൽ വെച്ച് ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് ഉപദേശക സമിതി ചെയർമാൻ ആരിഫ് സിലോൺ നാട്ടിലെ വിളിച്ച് ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.

റഫീഖ് മാങ്ങാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷാനവാസ് കോട്ടക്കുന്ന്, മുസ്തഫ പാക്യാര, സലാം പാക്യാര, ജംഷിദ് കോട്ടിക്കുളം, അബ്ദുല്ല മുല്ലച്ചേരി, മിൻഷാദ് നാലാംവാതുക്കൽ, സാബിത്ത് പിസി, മൊയ്‌ദീൻ നാലാംവാതുക്കൽ, ജമാൽ പടിഞ്ഞാർ, ജംഷാദ് നാലാംവാതുക്കൽ തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി ഫഹദ് മൂലയിൽ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഉബൈദ് പാക്യാര നന്ദിയും പറഞ്ഞു പരിപാടി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഉണ്ടായിരുന്നു.