Headlines
Loading...
യുകെയിൽ നിന്ന് എത്തിയവരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

യുകെയിൽ നിന്ന് എത്തിയവരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: യുകെയിൽ നിന്ന് എത്തിയവരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. 18 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. റിസൾട്ട് രണ്ട് ദിവസത്തിനകം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പൂനെയിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം വന്നാൽ മാത്രമെ ജനിതക മാറ്റം വന്ന കൊറോണ വൈറസുണ്ടോയെന്നറിയാൻ സാധിക്കുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഫലം പോസിറ്റീവ് ആയാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചികിത്സ ഉൾപ്പെടെ ഉള്ളവക്ക് മാറ്റമുണ്ടാകില്ല. പകർച്ച അധികമായിരിക്കും എന്നതിനാൽ അത് തടയാനുള്ള നടപടികൾ ശക്തമാക്കും. കൂടുതൽ ഐ.സി.യു, വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തും. ന്യൂ ഇയർ ആഘോഷം വേണ്ടന്ന് പറയാനാവില്ലെന്നും എന്നാൽ എല്ലാത്തിനും ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.