Headlines
Loading...
തിരുവനന്തപുരം നെടുമങ്ങാട്ട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍

തിരുവനന്തപുരം നെടുമങ്ങാട്ട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍

തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. രക്തം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

വിജിയെ രാവിലെ മുതല്‍ കാണാനില്ല. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വീടിനു ചുറ്റും രക്തം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.