national
ഏത് ഭൂപ്രദേശത്തും സ്ഥാപിക്കാം; മൂന്ന് മെയ്ഡ് ഇൻ ഇന്ത്യാ ബ്രിഡ്ജിംഗ് സേവനങ്ങൾ ഏറ്റെടുത്ത് ഇന്ത്യൻ സൈന്യം
ന്യൂഡൽഹി: മൂന്ന് മെയ്ഡ് ഇൻ ഇന്ത്യ ബ്രിഡ്ജിംഗ് സംവിധാനങ്ങൾ ഏറ്റെടുത്ത് ഇന്ത്യൻ സൈന്യം. ഡിആർഡിഒയാണ് ബ്രിഡ്ജിംഗ് സംവിധാനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. നിർണായക ഘട്ടങ്ങളിൽ സൈന്യത്തിന് ഇവ വളരെയേറെ പ്രയോജനപ്രദമാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വിലയരുത്തുന്നത്.
പത്ത് മീറ്റർ നീളമുള്ള ചെറിയ പാലങ്ങളാണിത്. ഏത് ഭൂപ്രദേശത്തും ഏത് പ്രതികൂല സാഹചര്യത്തിലും സ്ഥാപിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. സൈനിക വാഹനങ്ങൾ കടന്നു പോകാനും സൈനികർക്ക് സഞ്ചരിക്കാനുമെല്ലാം ഇവ ഉപയോഗിക്കാം. അഞ്ച് മീറ്റർ മുതൽ 75 മീറ്റർ വരെയുള്ള വിടവ് നികത്താൻ ഈ പാലങ്ങൾ ഉപയോഗിക്കാം.
മേയ്ക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് ഡിആർഡിഒ പാലങ്ങൾ നിർമ്മിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾക്കായി തദ്ദേശീയമായി നിർമ്മിച്ച ഇവ സ്വയം പര്യാപ്തതയും സ്വാശ്രയത്വവും ഉറപ്പ് വരുത്തുന്നു. വിദേശ നിർമ്മിത ഉത്പന്നങ്ങൾ ഒഴിവാക്കുന്നതിനായുള്ള ചുവടുവെയ്പ്പ് കൂടിയാണിത്.