Headlines
Loading...
അന്യസംസ്ഥാന ലോട്ടറികളുടെ വിലക്ക്: വിൽപ്പന നിയന്ത്രിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി

അന്യസംസ്ഥാന ലോട്ടറികളുടെ വിലക്ക്: വിൽപ്പന നിയന്ത്രിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികളുടെ വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. നാഗാലാന്റ് ലോട്ടറി വിൽപ്പന തടഞ്ഞു കൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സിംഗിൾ ബഞ്ചിന്റെ വിധി. സംസ്ഥാന സർക്കാരിന്റെ ലോട്ടറി ചട്ട ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.അന്യസംസ്ഥാന ലോട്ടറി നിയന്ത്രണത്തിന് നിയമം കൊണ്ടു വരാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് സൊലൂഷൻസ് എന്ന കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്.

സംസ്ഥാനത്ത് സമ്പൂർണ്ണ ലോട്ടറി നിയന്ത്രണം ഏർപ്പെടുത്താത്ത സാഹചര്യത്തിൽ അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരമെന്ന് കോടതി വ്യക്തമാക്കി.