Headlines
Loading...
കാസര്‍കോട് ജില്ലയില്‍ 75 പേര്‍ക്ക് കോവിഡ്; 110 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 75 പേര്‍ക്ക് കോവിഡ്; 110 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്  ജില്ലയില്‍  ഞായറാഴ്ച 75 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 72 പേര്‍ക്കും  വിദേശത്ത് നിന്നെത്തിയ  മൂന്ന് പേര്‍ക്കുമാണ്  കോവിഡ് സ്ഥിരീകരിച്ചത്.  110 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8278 പേര്‍

വീടുകളില്‍  7881 പേരും സ്ഥാപനങ്ങളില്‍  397 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്  8278  പേരാണ്. പുതിയതായി 819 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1468 പേരുടെ (ആര്‍ ടി പി സി ആര്‍ -261, ആന്റിജന്‍-1197) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 168099 ആയി.  304 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 643  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 112  പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 110 ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ ഇതുവരെ 22514  പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1067 പേര്‍ വിദേശത്ത് നിന്നെത്തിയവരും 832 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20615 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.  21189 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1086 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 811 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 239 ആയി. 


ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍


ബളാല്‍- 1
ചെമ്മനാട് - 2
ചെങ്കള- 1
ദേലംമ്പാടി - 1
ഈസ്റ്റ് എളേരി - 1
എന്‍മകജെ- 4
കളളാര്‍ - 2
കാഞ്ഞങ്ങാട് - 2
കാസര്‍കോട്  - 2
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം - 14
കോടോംബേളൂര്‍ - 2
മധൂര്‍ - 4
മടിക്കൈ  - 4
മംഗല്‍പാടി  - 1
മഞ്ചേശ്വരം- 1
മുളിയാര്‍- 1
നീലേശ്വരം - 5
പൈവളഗെ- 1
പള്ളിക്കര - 2
പനത്തടി  - 6
പിലിക്കോട്  - 1
പുല്ലൂര്‍പെരിയ- 2
തൃക്കരിപ്പൂര്‍- 3
ഉദുമ  - 7
വോര്‍ക്കാടി- 2
വെസ്റ്റ് എളേരി - 2


ഞായറാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍

അജാനൂര്‍-4
ബളാല്‍-1
ബേഡഡുക്ക-1
ചെമ്മനാട്-4
ചെങ്കള-3
ചെറുവത്തൂര്‍-1
ദേലംമ്പാടി-3
ഈസ്റ്റ് എളേരി-1
കള്ളാര്‍-8
കാഞ്ഞങ്ങാട്-6
കാസര്‍കോട്-6
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-4
കോടോംബേളൂര്‍-6
കുറ്റിക്കോല്‍-10
മധൂര്‍-1
മടിക്കൈ-2
മംഗല്‍പാടി-2
മൊഗ്രാല്‍പുത്തൂര്‍-4
നീലേശ്വരം-10
പൈവളിഗെ-2
പളളിക്കര-2
പനത്തടി-1
പിലിക്കോട്-3
പുല്ലൂര്‍പെരിയ-8
തൃക്കരിപ്പൂര്‍-6
ഉദുമ-7
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-2