Headlines
Loading...
കാസര്‍കോട് ജില്ലയില്‍ 44 പേര്‍ക്ക് കോവിഡ്; 63 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 44 പേര്‍ക്ക് കോവിഡ്; 63 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്  ജില്ലയില്‍  ഇന്ന് 44 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 39 പേര്‍ക്കും  വിദേശത്ത് നിന്നെത്തിയ ഒരാളും , ഇതരസംസ്ഥാനത്ത് നിന്നെത്തി ാല് പേര്‍ക്കുമാണ്  കോവിഡ് സ്ഥിരീകരിച്ചത്. 63 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7500 പേര്‍

വീടുകളില്‍ 7131 പേരും സ്ഥാപനങ്ങളില്‍  369 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7500 പേരാണ്. പുതിയതായി 501 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 155 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 70 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1279 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 75 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 64 ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ ഇതുവരെ 22558  പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1068 പേര്‍ വിദേശത്ത് നിന്നെത്തിയവരും 836 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20654 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.  21252 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1066 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 815 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 240 ആയി. 


ഇന്ന്  കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍

അജാനൂര്‍ -1
ബളാല്‍- 4
ചെറുവത്തൂര്‍ -5
ഈസ്റ്റ് എളേരി - 1
കളളാര്‍ - 1
കാഞ്ഞങ്ങാട് - 1
കയ്യൂര്‍ ചീമേനി- 4
കിനാനൂര്‍ കരിന്തളം - 2
കോടോംബേളൂര്‍ - 1
മടിക്കൈ  - 2
മംഗല്‍പാടി  - 1
മഞ്ചേശ്വരം- 2
മീഞ്ച-1
മുളിയാര്‍- 1
നീലേശ്വരം - 11
പൈവളിഗെ- 1
പള്ളിക്കര - 1
പിലിക്കോട്  - 1
തൃക്കരിപ്പൂര്‍- 1
വലിയപറമ്പ-1
വെസ്റ്റ് എളേരി - 1


ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍

അജാനൂര്‍-1
ബളാല്‍-3
ബേഡഡുക്ക-2
ചെമ്മനാട്-3
ചെറുവത്തൂര്‍-1
ദേലംമ്പാടി-6
ഈസ്റ്റ് എളേരി-3
കള്ളാര്‍-1
കാഞ്ഞങ്ങാട്-3
കാറഡുക്ക- 5
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കോടോംബേളൂര്‍-2
കുമ്പഡാജെ-1
കുറ്റിക്കോല്‍-11
മടിക്കൈ-3
മംഗല്‍പാടി-1
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-2
നീലേശ്വരം-5
പനത്തടി-2
പുത്തിഗെ-1
ഉദുമ-4