മാമ്പഴ മധുരം കവിതകളിലൂടെ പകർന്ന വൈലോപ്പള്ളിയുടെ ഓർമകൾക്ക് ഇന്ന് 35വയസ്
മാമ്പഴ കവിതകൊണ്ട് മലയാളികളുടെ കണ്ണു നനയിക്കാനും കവിയ്ക്ക് കഴിഞ്ഞു. മാമ്പൂ മണം മലയാളികളുടെ മനസിൽ നൊമ്പരം വാരിവിതറി. കാൽപനിക കവിതകളിൽ നിന്നു മാറി നടന്ന കവിയായിരുന്നു വൈലോപ്പള്ളി. പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിതകളെന്ന് എംഎൻ വിജയൻ വൈലോപ്പള്ളി കവികതൾക്ക് തിലകം ചാർത്തിയപ്പോൾ മലയാളികൾ ആ വാചകങ്ങളെ ശരിവച്ചു.
കേന്ദ്ര – കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കവിയെ തേടിയെത്തി. ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും വരച്ചിട്ട വിഷുക്കണി എന്ന കവിതയും ഏറെ പ്രിയങ്കരമാണ്. ‘ചേര തുടിക്കും ചെറുകൈയ്യുകളെ പേറുക വന്നാ പന്തങ്ങൾ’ എന്ന ആഹ്വാനം പുതു തലമുറയോടായിരുന്നു. ആധുനികതയുടെ കൈപ്പുനീരിനെ വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ കവിയോടൊപ്പം നമ്മളും പറഞ്ഞുപോകും ഏത് യന്ത്രവത്കൃത ഗ്രാമത്തിൽ പലർന്നാലും മനസിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും.