സഹായങ്ങള്‍ക്കായി കാത്തുനിന്നില്ല, നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു
അപകടാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഫറാസ് ഖാന്റെ ചികിത്സ മുന്നോട്ട് കൊണ്ട് പോകാന്‍ സാമ്ബത്തിക സഹായം അഭ്യര്‍ത്ഥിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ ഷഹ്‌മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ഫറാസിനെ രക്ഷിക്കാന്‍ 25 ലക്ഷം രൂപയോളം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഷഹ്‌മാന്‍ ഖാന്‍ പറഞ്ഞിരുന്നു.
ആദ്യകാല നടന്‍ യൂസുഫ് ഖാന്റെ മകനാണ് ഫറാസ്. സിനിമയില്‍ അവസരം കുറഞ്ഞതോടെ ഏതാനും ടി.വി സീരിയലുകളിലും ഫറാസ് അഭിനയിച്ചിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രമായ 'മേനെ പ്യാര്‍ കിയാ'യില്‍ ഫറാസ് ഖാനെയായിരുന്നു നായകനാക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഫറാസ് പിന്മാറുകയും ആ സ്ഥാനത്തേക്ക് സല്‍മാന്‍ ഖാനെ തിരഞ്ഞെടുക്കുകയുമായിരുന്നു.
90കളുടെ മദ്ധ്യത്തിലും 2000 ത്തിന്റെ തുടക്കത്തിലും ഏറെ ശ്രദ്ധ നേടിയ യുവ നടന്‍ ആയിരുന്നു ഫറാസ് ഖാന്‍. ഫരേബ് ( 1996 ), മെഹന്ദി ( 1998 ), ദുല്‍ഹന്‍ ബാനു മെയിന്‍ തേരി ( 1999 ), ചന്ദ് ബുജ് ഗയ ( 2005 ) തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.