എൻറെ ജീവിതത്തിലെ എല്ലാ സാഫല്യത്തിനും കാരണം ഡീഗോ; വൈറൽ കുറിപ്പുമായി മറഡോണയുടെ മലയാളി ഡ്രൈവർ
സുലൈമാന്റെ കുറിപ്പ്:
ഓര്‍മ്മകളെ തനിച്ചാക്കി, കാല്‍പന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്, ഡീഗോ തിരികെ നടന്നു..!!!!
2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും ദുബായ് പാം ജുമൈറ ശാബീല്‍ സാറായി 7 സ്റ്റാര്‍ ഹോട്ടലിലേക്കായിരുന്നു എന്റെ ഡീഗോയുമായുള്ള കന്നിയാത്ര.
പിന്നീട് ദുബായില്‍ സ്ഥിരം താമസമാക്കിയ എന്റെ ഡീഗോ, എന്നെ ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ സ്വാതന്ത്ര്യം തന്നു. പിന്നീട് അങ്ങോട്ട് 9 വര്‍ഷം, ഞങ്ങളുടെ ജീവിതം സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. സ്വന്തം പേര് പോലും വിളിക്കാതെ സ്നേഹത്തോടെ 'സുലൈ' എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡീഗോയാണ് എന്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യത്തിനും കാരണക്കാരന്‍. 2018 ജൂണ്‍ 5 ന് ദുബായില്‍ നിന്ന് താല്‍ക്കാലമായി വിടപ റയുമ്ബോള്‍ ദുബായ് എയര്‍പോര്‍ട്ടിലെ വിഐപി ലോഞ്ചില്‍ നിന്നും തന്ന അവസാന സ്നേഹ ചുംബനം മറക്കാനാകാത്ത ഓര്‍മ്മയായി ഞാന്‍ സൂക്ഷിക്കുന്നു.
ഒക്ടോബറിലെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‍്റെ അവസാന വാക്ക് മറക്കാതെ ഓര്‍മ്മകളില്‍, 'സുലൈ ഐ മിസ് യൂ.'. ഇനി ആ ശബ്ദം ഇല്ല. ഓര്‍മ്മകളില്‍ അങ്ങ് ജീവിച്ചിരിക്കും, മരിക്കാതെ. എന്റേയും കുടുബത്തിന്റേയും കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം." സുലൈമാന്‍ കുറിച്ചു.