Headlines
Loading...
കാസറഗോഡ് ഉപ്പള ദേശീയപാതയിൽ വാഹനാപകടം ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കാസറഗോഡ് ഉപ്പള ദേശീയപാതയിൽ വാഹനാപകടം ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

മഞ്ചേശ്വരം: ഉപ്പള ദേശീയപാതയിൽ ഉണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ സുഹൃത്തിനെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാസർകോഡ് പൊവ്വൽ സ്വദേശി അബ്ബാസ് കോട്ടയുടെ മകൻ മഷൂദ് (26) ആണ് മരിച്ചത്. സുഹൃത്ത് ബോവിക്കാനത്തെ ഉഷാ ആന്റണിയുടെ മകൻ ഉണ്ണി സുന്ദറി(26) നെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണ്.

വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെ ഉപ്പള ഹനഫി ബസാർ ദേശിയപാതയിലാണ് അപകടം. മംഗളൂരു ഭാഗത്ത് നിന്നും സ്‌കൂട്ടറിൽ വരികയായിരുന്ന യുവാക്കൾ എതിരെ വരികയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഷൂദ് മരണപ്പെടുകയായിരുന്നു.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.