national
45,882 പേര്‍ക്കു കൂടി കോവിഡ്; ആകെ രോഗബാധിതരുടെ എണ്ണം 90ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,04,366 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 584 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,32,162 ആയി. ഇതിനോടകം 84,28,410 പേർ കോവിഡിൽനിന്ന് മുക്തി നേടിയിട്ടുണ്ട്. ഇതിൽ 44,807 പേരും കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രോഗമുക്തി നേടിയത്.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴
ഇതുവരെ 12,95,91,786 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,83,397 പരിശോധനകൾ നടത്തിയതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. പതിനേഴര ലക്ഷത്തിൽ അധികം പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ.