Headlines
Loading...
44,059 പുതിയ രോഗികള്‍; 91 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് കേസുകള്‍

44,059 പുതിയ രോഗികള്‍; 91 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് കേസുകള്‍

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 കോവിഡ് കേസുകൾ കൂടി റിപ്പോർട്ടു ചെയ്തു.

ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 91,39,866 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 511 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് വന്ന് മരിച്ചവരുടെ എണ്ണം 1,33,738 ആയി ഉയർന്നു.


4,43,486 പേർ കോവിഡ് ബാധിച്ച് ഇപ്പോഴും ചികിത്സയിൽ തുടരുമ്പോൾ 85,62,642 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മുക്തരായി ആശുപത്രി വിട്ടത്.