Headlines
Loading...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;  'നിവര്‍' ചുഴലിക്കാറ്റായി മാറാന്‍ സാധ്യത : ജാഗ്രതാ നിർദ്ദേശം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; 'നിവര്‍' ചുഴലിക്കാറ്റായി മാറാന്‍ സാധ്യത : ജാഗ്രതാ നിർദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി. അടുത്ത 24മണിക്കൂറിനുള്ളില്‍ 'നിവര്‍' ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ഇറാന്‍ നിര്‍ദേശിച്ച പേരാണ് 'നിവര്‍'. തമിഴ്‌നാട് - പുതുച്ചേരി തീരങ്ങളില്‍ ഇവ വീശിയടിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25ന് മാമല്ലപ്പുരം, കരായ്ക്കല്‍ തീരങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോകുകയെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട് തീരമേഖലയില്‍ ജാഗ്രത നിര്‍ദ്ദേശം. കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 'നവംബര്‍ 25, 26 തീയ്യതികളില്‍ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിമീ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നു കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.