Headlines
Loading...
'ആണ്‍കുട്ടി പെണ്ണായി'; അമ്മ തൊട്ടിലില്‍ എത്തിയ കുഞ്ഞിനെ പരിചരിക്കുന്നതില്‍ ഗുരുതരവീഴ്ച

'ആണ്‍കുട്ടി പെണ്ണായി'; അമ്മ തൊട്ടിലില്‍ എത്തിയ കുഞ്ഞിനെ പരിചരിക്കുന്നതില്‍ ഗുരുതരവീഴ്ച

തിരുവനന്തപുരം: അമ്മ തൊട്ടിലില്‍ എത്തിയ കുഞ്ഞിനെ പരിചരിക്കുന്നതില്‍ ഗുരുതരവീഴ്ച വന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നു. തിരുവനന്തപുരം തൈക്കാട്ടെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ നിന്നും കിട്ടിയ കുഞ്ഞിനെയാണ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കൈകാര്യം ചെയ്തിരിക്കുന്നത്.

വെളിയാഴ്ച പുലര്‍ച്ചയോടെ അമ്മത്തൊട്ടിലില്‍ നിന്നും കിട്ടിയ നവജാത ശിശു പെണ്‍കുഞ്ഞാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തൈക്കാട് ആശുപത്രിയിലും കുട്ടി പെണ്‍കുഞ്ഞാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശേഷം കുഞ്ഞിന് മലാല എന്ന് പേരിടുകയും ശിശുക്ഷേമ സമിതി വാ‍ര്‍ത്താക്കുറിപ്പ് പ്രസി​ദ്ധീകരിക്കുകയും ചെയ്യുകയുണ്ടായി.

എന്നാല്‍ ഇന്നലെ കൊവിഡ് കെയ‍ര്‍ സെന്‍്ററില്‍ നടത്തിയ പരിശോധനയില്‍ കുട്ടി പെണ്ണല്ലെന്നും ആണ്‍കുട്ടിയാണെന്നും തെളിഞ്ഞിരിക്കുന്നത്.

കുട്ടിയുടെ ശരീര പരിശോധന നടത്തിയതില്‍ വീഴ്ച പറ്റിയെന്ന് ഇതോടെയാണ് അറിയാന്‍ കഴിഞ്ഞത്. കുഞ്ഞിനെ പരിശോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് ശിശു ക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു. വീഴ്ച വരുത്തിയവ‍ര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും രേഖകളില്‍ സംഭവിച്ച പിഴവാണിതെന്നും ഷിജുഖാന്‍ പറഞ്ഞു.

Keywords: amma thotil, kerala Government, issue, gender exchange, Malayalam