kasaragod news
ജില്ലയിൽ വീണ്ടും കോവിഡ് മരണം: ചികിത്സയിലായിരുന്ന ചെങ്കള സ്വദേശി മരിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. ചെങ്കള സ്വദേശി അസൈനാര്‍ (65) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദ്രോഗ ബാധിതനായിരുന്നു.
ഇന്ന്ജില്ലയില്‍ 88 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഓരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതും ഒരാള്‍ വിദേശത്ത് നിന്നെത്തിയതുമാണ്. 158 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6388 പേര്‍
വീടുകളില്‍ 5392 പേരും സ്ഥാപനങ്ങളില്‍ 996 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6388 പേരാണ്. പുതിയതായി 324 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1171 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 403 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 322 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 24 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 109 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
5245 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 557 പേര്‍ വിദേശത്ത് നിന്നെത്തിയവരും 401 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3874 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 40 ആയി. 1331 പേരാണ്‍ നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.