Headlines
Loading...
ടാറ്റാ കോവിഡ് ആശുപത്രി സപ്തംബര്‍ ഒന്‍പതിന് സംസ്ഥാന സര്‍ക്കാറിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും

ടാറ്റാ കോവിഡ് ആശുപത്രി സപ്തംബര്‍ ഒന്‍പതിന് സംസ്ഥാന സര്‍ക്കാറിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും

കാസര്‍കോട് ; ടാറ്റാ കോവിഡ് ആശുപത്രി സപ്തംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12 മണിക്ക് ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാറിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കും. സംസ്ഥാന സര്‍ക്കാറിനു വേണ്ടി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവാണ് ആശുപത്രി ടാറ്റാ ഗ്രൂപ്പില്‍ നിന്ന് ഏറ്റുവാങ്ങുക. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി എം എല്‍ എ എമാരായ കെ കുഞ്ഞിരാമന്‍ എന്‍ എ നെല്ലിക്കുന്ന് എം സി ഖമറുദീന്‍ എം.രാജഗോപാലന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ അടക്കം ക്ഷണിക്കപ്പെട്ട അന്‍പത് പേര്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് ടാറ്റ കോവിഡ് ആശുപത്രി സംസ്ഥാന സര്‍ക്കാറിന് കൈമാറുക. കോവി ഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു