Headlines
Loading...
അടുത്ത 14 ദിവസം ജാഗ്രത പാലിക്കണം; ശക്തമായ രോഗവ്യാപനത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി

അടുത്ത 14 ദിവസം ജാഗ്രത പാലിക്കണം; ശക്തമായ രോഗവ്യാപനത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി

ഓണദിവസങ്ങൾ കടന്നുപോയ സാഹചര്യത്തിൽ അടുത്ത 14 ദിവസം അതീവശ്രദ്ധ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം ക്ലസ്റ്റർ തന്നെ രൂപം കൊള്ളാൻ സാധ്യതയുണ്ട്. ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും അടുത്ത രണ്ടാഴ്ച കൂടുതൽ ജാഗ്രത പുലർത്തണം. കൊവിഡ് വ്യാപനമുണ്ടായിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള പരിശ്രമം എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകണം

വയോജനങ്ങളുമായി എല്ലാവരും സമ്പർക്കത്തിൽ വന്ന ദിവസങ്ങളാണ് കടന്നുപോയത്. നാം പ്രതീക്ഷിച്ച പോലെ രോഗവ്യാപനം കഴിഞ്ഞ ദിവസമുണ്ടായില്ല. എന്നാൽ അടുത്ത 14 ദിവസം ജാഗ്രത പാലിക്കണം. പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടാനും ശക്തമായ രോഗവ്യാപനത്തിനുള്ള സാധ്യതയും മുന്നിൽ കാണണം. വാക്‌സിൻ വരുന്നത് വരെ ജാഗ്രത പാലിക്കണം

നാം പുലർത്തേണ്ട ജാഗ്രതയെ സോഷ്യൽ വാക്‌സിൻ എന്ന നിലയിൽ കാണണം. അത് തുടരുക തന്നെ ചെയ്യും. ബ്രേക്ക് ദ ചെയിൻ പോലെയുള്ള പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ ഫലപ്രദമായി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.