Headlines
Loading...
ഈ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ സിലബസ് വെട്ടിചുരുക്കേണ്ടെന്ന് തീരുമാനം

ഈ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ സിലബസ് വെട്ടിചുരുക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: ഈ അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്കൂള്‍ സിലബസ് വെട്ടിചുരുക്കേണ്ടെന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റിയാണ് സുപ്രധാന തീരുമാനമെടുത്തത്.
നിലവില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ തല്‍കാലം ഇതേ രീതിയില്‍ തുടരും. ഇതുവരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ അടിസ്ഥാനത്തില്‍ ഗുണവും ദേഷവും വിലയിരുത്താനും സ്കൂള്‍ തുറക്കുമ്ബോള്‍ പഠനത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു.
എസ്‌ഇആര്‍ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് സമിതി. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ കേന്ദ്രതീരുമാനം അനുസരിച്ചായിരിക്കും സംസ്ഥാനത്തും തീരുമാനം എടുക്കുക.