Headlines
Loading...
കെഎസ്‌ആർടിസി കണ്ടക്ടർക്ക് കോവിഡ്; കാഞ്ഞങ്ങാട് സർവീസ് നിർത്തിവെച്ചു,ഡിപ്പോ അടച്ചിടും

കെഎസ്‌ആർടിസി കണ്ടക്ടർക്ക് കോവിഡ്; കാഞ്ഞങ്ങാട് സർവീസ് നിർത്തിവെച്ചു,ഡിപ്പോ അടച്ചിടും

കാഞ്ഞങ്ങാട് : കാസര്‍കോട് പറക്കോട് സ്വദേശിയായ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി സബ് ഡിപ്പോയിലെ സര്‍വീസ് നിര്‍ത്തി വെച്ച് ഡിപ്പോ അടച്ചു. വൈകിട്ടു മലയോരത്തേക്കു പോകേണ്ട ബസുകള്‍ ഒന്നും ഓടിയില്ല. പകല്‍വണ്ടികള്‍ വൈകിട്ടു ഡിപ്പോയില്‍ എത്തി ഓട്ടം നിര്‍ത്തി. നാളെ ഡിപ്പോ പൂര്‍ണമായി അടച്ചിടും. മുഴുവന്‍ ബസുകളും ഡിപ്പോയും അണുമുക്തമാക്കിയ ശേഷം വ്യാഴാഴ്ച തുറക്കും. കണ്ടക്ടറുടെ സമ്പര്‍ക്കത്തെ തുടര്‍ന്നു ഇതേ ബസിലെ ഡ്രൈവര്‍ ഡിപ്പോയിലെ 2 സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടര്‍ സ്റ്റാഫ് എന്നിവരും ക്വാറന്റീനില്‍ പോകേണ്ടി വരും