kasaragod news
ഓണാഘോഷം: തിരക്ക് നിയന്ത്രിക്കാന്‍ വ്യാപാരികളുടെ സഹകരണം അനിവാര്യം-ജില്ലാ കലക്ടര്‍
കാസര്‍കോട്: കോവിഡ് നിര്‍വ്യാപനം മുന്‍നിര്‍ത്തി ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിലുണ്ടാകാനിടയുള്ള ജനത്തിരക്ക് നിയന്ത്രിക്കാന്‍ വ്യാപാരവ്യവസായികളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ വ്യാപാരികള്‍ കടകളില്‍ ഉറപ്പുവരുത്തണം. പരിശോധനയില്‍ നിര്‍ദ്ദേശ ലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. കടകള്‍ക്ക് മുന്നിലോ അകത്തോ ആളുകള്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. കടകളില്‍ എ.സി ഉപയോഗിക്കാന്‍ പാടില്ല. ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍.
വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കോ സാധനം വാങ്ങാനെത്തുന്ന ആള്‍ക്കോ കോവിഡ് പോസിറ്റീവായാല്‍ ആ കടയ്ക്കും 100 മീറ്റര്‍ ചുറ്റളവിലുള്ള കടകള്‍ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ വ്യാപാരികളുമായി കൂടിയാലോചിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.നിയമവിരുദ്ധമായി വഴിയരികില്‍ വാഹനങ്ങളില്‍ ഭക്ഷണവിതരണവും കച്ചവടം നടത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കേണ്ട ചുമതല ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണ്.
ഓണാഘോഷത്തോടനുബന്ധിച്ച് നിയമലംഘനങ്ങള്‍ തടയാന്‍ ഭക്ഷ്യസുരക്ഷ, അളവ്തൂക്ക നിയന്ത്രണവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
വ്യാപാരികളുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, സബ്കലക്ടര്‍ അരുണ്‍ കെ. വിജയന്‍, എ.ഡി.എം എന്‍. ദേവിദാസ്, ഡി.എം.ഒ ഡോ. എ.വി രാംദാസ്, ആര്‍.ഡി.ഒ ടി.ആര്‍ അഹമ്മദ് കബീര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, കാഞ്ഞങ്ങാട്, കാസര്‍കോട് ഡി.വൈ.എസ്.പിമാര്‍, വ്യാപാരിവ്യവസായ ഏകോപന സമിതി പ്രതിനിധി കെ. അഹമ്മദ് ഷെരീഫ്, വ്യാപാര വ്യവസായി സമിതി പ്രതിനിധി രാഘവന്‍ വെളുത്തോളി, വ്യവസായ പ്രതിനിധി ഗോകുല്‍ ദാസ് കമ്മത്ത്, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധി നാരായണന്‍ പൂജാരി, ചെറുകിട വ്യാപാരി പ്രതിനിധികളായ രവീന്ദ്രന്‍ കോറോത്ത്, ബിന്ദു സി.എം എന്നിവര്‍ സംബന്ധിച്ചു.