Headlines
Loading...
മാസപ്പിറ കണ്ടു; മുഹറം മാസത്തിന്  നാളെ തുടക്കം; ആശൂറാഅ് ആഗസ്റ്റ് 29ന്

മാസപ്പിറ കണ്ടു; മുഹറം മാസത്തിന് നാളെ തുടക്കം; ആശൂറാഅ് ആഗസ്റ്റ് 29ന്


കോഴിക്കോട്: ദുൽഹിജ്ജ 29 ഇന്ന് (ആഗസ്റ്റ് 19)ന് മുഹർറം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (വ്യാഴം) മുഹർറം ഒന്നും അതനുസരിച്ച് ആശൂറാഅ് (മുഹർറം 10) ആഗസ്റ്റ് 29 ശനിയാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.