Headlines
Loading...
ഓൺലൈൻ   ഗെയിം കളിച്ച് മനോനില തെറ്റിയ അതിഥി തൊഴിലാളി ഉദുമ ടൗണിൽ ഏറെ നേരം  പരിഭ്രാന്തി പരത്തി

ഓൺലൈൻ ഗെയിം കളിച്ച് മനോനില തെറ്റിയ അതിഥി തൊഴിലാളി ഉദുമ ടൗണിൽ ഏറെ നേരം പരിഭ്രാന്തി പരത്തി

 ഇന്ന് രാവിലെ ഉദുമ സഹകരണ ബാങ്കിന് സമീപമാണ് സംഭവം .ഉദുമ ടൗണിലെ ഒരു ലോഡ്ജിൽ  താമസിക്കുന്ന കർണാടക  സ്വദേശിയായ യുവാവാണ് റോഡിൽ ഇറങ്ങി വന്ന് പരാക്രമം കാട്ടിയത് . റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങൾ തടഞ്ഞ് നിർത്തി റോഡിൽ കിടന്നു. ഇതിനിടയിൽ ഒരു ലോറി ഡ്രൈവറോട് ചാവി പിടിച്ചു വാങ്ങി ലോറി ഓടിച്ചു പോകാനും ശ്രമം നടത്തി.ഏതാനും പേർ ചേർന്ന് യുവാവിനെ ലോറിയിൽ നിന്നും പിടിച്ച് താഴെക്ക് ഇറക്കി. ഇതിനിടയിൽ ജനക്കൂട്ടത്തെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കൽ പൊലീസും ഉദുമ ടൗണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുമാരും മൽപിടുത്തത്തിലൂടെയാണ് യുവാവിനെ കീഴടക്കിയത്

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

. പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. 
വീഡിയോ ഗെയിമിന് അടിമപ്പെട്ട യുവാവ് ഗെയിമിൽ പരാജയപ്പെട്ടതോടെ  ഏതാനും ആഴ്ചയായി  മാനസികാവസ്ഥയിലാണെന്ന് പറയപ്പെ
ടുന്നു