തൃക്കരിപ്പൂർ:
തൃക്കരിപ്പൂർ പഞ്ചായത്ത് കോവിഡ് വൈറസ് സമ്പർക്കം ഏറിവരുന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ തീരുമാനങ്ങളുമായി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നാല്പതോളം സമ്പർക്ക രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും രണ്ടു കോവിഡ് മരണങ്ങൾ സംഭവിച്ചതും പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം എടുത്തത്.
കോവിഡ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ 100 ദിനങ്ങളിൽ തൃക്കരിപ്പൂർ പഞ്ചായത്തിൽ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. തുടർന്നുള്ള ദിവസങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരിൽ നിന്നുമാണ് ആദ്യം പഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ആണ് സമ്പർക്ക രോഗികളുടെ വ്യാപകമായ വർദ്ധനവും സമ്പർക്കവും റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയത്, ജനങ്ങളുടെ പരിപൂർണ്ണമായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ കോവിഡിനെ തുരത്താൻ കഴിയുകയുള്ളൂ എന്നുള്ളതാണ് സർവ്വകക്ഷിയോഗത്തിൽ അഭിപ്രായം. ഇതിനായി പഞ്ചായത്ത് കൈക്കൊള്ളുന്ന തീരുമാനങ്ങളെ ജനങ്ങൾ പരിപൂർണ്ണമായി സഹകരിക്കണമെന്നും സ്വന്തം സുരക്ഷിതത്വം കാത്തുസൂക്ഷിക്കുന്നതിന് അനാവശ്യ മായുള്ള യാത്രകൾ ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു.
⭕️തീരുമാനങ്ങൾ.⭕️
⭕️വരുന്ന ഒരാഴ്ച തൃക്കരിപ്പൂരിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ. ടി കെ ആർ ന്യുസ്.
⭕️തങ്കയം മുക്ക് മുതൽ ബീരിച്ചേരി ഗേറ്റ് വരെ ഒരു കടയും തുറക്കരുത്.
⭕️സ്വകാര്യ വാഹങ്ങൾ ഉൾപ്പെടെ റോഡിൽ ഇറങ്ങരുത്
⭕️ഗ്രാമീണ മേഖലയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആവശ്യ സാധനങ്ങൾ വില്പന നടത്താൻ അനുമതി.
⭕കല്യാണം മറ്റ് ആഘോഷ പരിപാടികൾ 14 ദിവസത്തേക്ക് നീട്ടിവെക്കാൻ അഭ്യർത്ഥിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ, ചന്ദേര എസ് എച്ച് ഒ നിസാം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, എന്നിവർ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തു