Headlines
Loading...
പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ

പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ

പെരിയ ഇരട്ട കൊലപാതക കേസിൽ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. ഇതിനാൽ അന്വേഷണം തടസ്സപ്പെട്ടു. എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ചെങ്കിലും അപ്പിൽ വന്നതിനാൽ നടപടികൾ നീക്കാനാകുന്നില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു

സാങ്കേതികപരമായ തടസ്സങ്ങളാണ് സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ക്രൈംബ്രാഞ്ച് അന്വേഷണമാണ് ആദ്യം നടന്നത്. സിപിഎം നേതാക്കൾ ഉൾപ്പെടെ പ്രതികളാകുകയും ചെയ്തു. എന്നാൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മാതാപിതാക്കൾ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു

2019 സെപ്റ്റംബറിൽ അന്വേഷണം കോടതി സിബിഐക്ക് വിട്ടു. സിംഗിൾ ബഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഇതോടെ ഡിവിഷൻ ബഞ്ച് ഹർജിയിൽ വിധി പറയാൻ മാറ്റി. വിധിക്ക് അനുസരിച്ച് മതി തുടരന്വേഷണമെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം തുടരാനാകുന്നില്ലെന്ന് പറഞ്ഞത്.