News update
വാട്സാപ്പ് ഉൾപ്പെടെയുള്ള എല്ലാ സാമൂഹിക മാധ്യമങ്ങളിലും കൂടുതൽ സുരക്ഷക്കായി 2 Factor Authentication എനേബിൾ ചെയ്യാൻ നിർദ്ദേശം നൽകി Kerala Police Cyberdome
ഈ അടുത്ത സമയങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാകുന്നതിന് 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണ്. വാട്സാപ്പ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇ മെയിൽ ഐ ഡി വാട്ട്സപ്പിൽ ആഡ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധക്കേണ്ടതുമാണ്.
https://faq.whatsapp.com/general/verification/using-two-step-verification/
വാട്സാപ്പിലെ 2 Factor authentication അഥവാ 2 step verification Enable ചെയ്യുന്നതിനായി👇🏻👇🏻
1. നിങ്ങളുടെ ഫോണിൽ വാട്ട്‌സ്ആപ്പ് അപ്ലിക്കേഷൻ തുറക്കുക.
2. ശേഷം മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകൾ select ചെയ്യുക.
3. Settings എന്ന ഓപ്ഷൻ select ചെയ്യുക
4. Account എന്ന ഓപ്ഷൻ select ചെയ്യുക.
5. 2 step verification എന്ന ഓപ്ഷൻ select ചെയ്യുക.
6. Enable എന്ന ഓപ്ഷൻ select ചെയ്യുക.
7. നിങ്ങളുടെ ഇഷ്‌ടാനുസൃത പിൻനൽകുക.
8. നിങ്ങളുടെ ഇഷ്‌ടാനുസൃത ഉറപ്പു വരുത്തുന്നതിനായി വീണ്ടും നൽകുക.
9. Next എന്ന ഓപ്ഷൻ Select ചെയ്യുക.
10. നിങ്ങളുടെ ഇമെയിൽ വിലാസംനൽകുക.
11. നിങ്ങളുടെ ഇമെയിൽ വിലാസം ഉറപ്പു വരുത്തുന്നതിനായി വീണ്ടും നൽകുക.
12. ഏറ്റവും അവസാനമായി save എന്ന ഓപ്ഷൻ select ചെയ്യുക.