Headlines
Loading...
ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു

ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു

മുബൈ: നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചനും, അഭിഷേകിൻ്റെ പിതാവ് അമിതാഭ് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കൊവിഡ് സ്ഥിരീകരിച്ചതോടെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജുഹുവിലെ വീട്ടിൽ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇരുവർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചിരുന്നു. ബച്ചനും മകനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളും ജീവനക്കാരും പരിശോധനയ്ക്ക് വിധേയരായിരുന്നു.