Headlines
Loading...
കാസർകോട് ഉൾപ്പെടെ കേരളത്തില്‍ 5 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

കാസർകോട് ഉൾപ്പെടെ കേരളത്തില്‍ 5 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

ദുബായ്: തിരുവനന്തപുരത്തെ മാളിന് പുറമെ കേരളത്തില്‍ 5 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ് ഉടമ എം.എം യൂസഫലി. കോവിഡ് മൂലം മന്ദഗതിയിലായ ഇ – കോമേഴ്‌സ് ശക്തിപ്പെടുത്തുമെന്നും അതിന്റെ ഭാഗമായാണ് 5 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ മാള്‍ വരുന്ന മാര്‍ച്ചില്‍ തുറക്കും. നേരത്തെ തുറക്കാനിരുന്നതാണെങ്കിലും കോവിഡ് വന്നതോടെ മാളിന്റെ പണി പിന്നെയും നീണ്ടു.

ചൈനയുമായുള്ള പ്രശ്നങ്ങള്‍ നിരീക്ഷിക്കുകയാണ്. ഇന്ത്യയില്‍ പുതിയ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങേണ്ടിവന്നാല്‍ അതിനും സജ്ജമാകുമെന്നും തിരുവനന്തപുരത്തു ഇലക്‌ട്രോണിക്സ് ഉപകരണ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.യുഎഇ , ഇന്തോനേഷ്യ, ഈജിപ്ത് , എന്നെ രാജ്യങ്ങളില്‍ പുതിയ ഹൈപ്പെര്‍മാര്‍ക്കെറ്റുകള്‍ തുറന്നു. ഒരുവര്‍ഷത്തിനുള്ളില്‍ യുഎഇയില്‍ മാത്രമായി 12 ഹൈപ്പെര്‍മാര്‍കെട്ടുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.