Headlines
Loading...
'സമരത്തില്‍ പങ്കെടുത്താല്‍ കേന്ദ്രം മാത്രം കുറ്റക്കാരായി മാറും'; ഡല്‍ഹി സമരത്തിന് യുഡിഎഫ് ഇല്ല udf

'സമരത്തില്‍ പങ്കെടുത്താല്‍ കേന്ദ്രം മാത്രം കുറ്റക്കാരായി മാറും'; ഡല്‍ഹി സമരത്തിന് യുഡിഎഫ് ഇല്ല udf

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന സമരത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല. സമരം ഏകപക്ഷീയമായാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചതെന്ന വിലയിരുത്തല്‍ യുഡിഎഫ് യോഗത്തിലുണ്ടായി.

സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സര്‍ക്കാറും ഉത്തരവാദികളാണെന്നും സമരത്തില്‍ പങ്കെടുത്താല്‍ കേന്ദ്രം മാത്രം കുറ്റക്കാരായി മാറുമെന്നുമാണ് വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ അവസരമാകുമെന്നും അതിന് അനുവദിക്കരുതെന്നും യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തു. സമരത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിക്കും. യുഡിഎഫിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം