Headlines
Loading...
തെലങ്കാനയുടെ എക്സലൻസ് അവാർഡ് എസ് ശ്രീകാന്ത് അയ്മനത്തിന്

തെലങ്കാനയുടെ എക്സലൻസ് അവാർഡ് എസ് ശ്രീകാന്ത് അയ്മനത്തിന്

കോട്ടയം: ശ്രീനാരായണ ഗുരുദേവൻ്റെ ദൈവദശകം, ജനനി നവരത്നമഞ്ജരി, ശിവപ്രസാദ പഞ്ചകം, മണ്ണന്തല ദേവീസ്തവം മലയാള കവിതകളും ചൊല്ലി 30 മിനിറ്റ് കൊണ്ട് ദേശീയ രാജ്യന്തര പുരസ്ക്കാരങ്ങൾ നേടിയ എസ് ശ്രീകാന്ത് അയ്മനത്തിന് ഈ വർഷത്തെ തെലങ്കാന ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ റാപ്പിഡ് റിസൈറ്റൽ എക്സലൻസ് അവാർഡ് .
ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ലോകത്തിന് മുമ്പാകെ റെക്കോർഡ് നേട്ടത്തിലൂടെ നിരന്തരം ഉയർത്തി കാട്ടിയതിനാണ് അംഗീകാരം, മലയാള കവിതകൾ വേഗത്തിൽ ചൊല്ലി
നിരവധി റെക്കോർഡ്സുകൾ ഇദ്ദേഹത്തിൻ്റെ പേരിലുണ്ട്. മലയാള ഭാഷയുടെ മധുരം കവിതയിലുടെയും എഴുത്തിലൂടെയും ലോക ശ്രദ്ധയിലെത്തിക്കുന്ന ഇദ്ദേഹം സാക്ഷരതാ മിഷനിലെ മലയാള അദ്ധ്യാപകനാണ്.