national
വീരശൈവ ലിംഗായത്ത് ഫോറം പിന്തുണ കോണ്‍ഗ്രസിന്; കര്‍ണാടകയില്‍ ബി ജെ പിക്ക് തിരിച്ചടി
ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കേ അധികാരത്തിലുള്ള ബി ജെ പിക്ക് തിരിച്ചടി. വീരശൈവ ലിംഗായത്ത് ഫോറം, കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണിത്.
കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ലിംഗായത്ത് നേതൃത്വം അണികളോട് പരസ്യമായി ആവശ്യപ്പെട്ടു. പരമ്പരാഗതമായി ബി ജെ പിയെ പിന്തുണക്കുന്നവരാണ് ലിംഗായത്തുകള്‍.