kerala
വെള്ളക്കരം കൂട്ടല്‍: മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്
തിരുവനന്തപുരം: മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. വെള്ളക്കരം കൂട്ടല്‍ സഭയില്‍ തന്നെയായിരുന്നു ആദ്യം പ്രഖ്യാപിക്കേണ്ടതെന്ന് സ്പീക്കര്‍ പറഞ്ഞു. എ പി അനില്‍കുമാര്‍ ക്രമപ്രശ്‌നം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റൂളിങ്. സഭ നടക്കുമ്പോള്‍ ഇത്തരത്തിലുള്ള ഉത്തരവുകള്‍ സഭയില്‍ തന്നെ പ്രഖ്യാപിക്കണമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
സഭ നടക്കുമ്പോള്‍ ഉത്തരവിറക്കിയത് നിയമസഭയോടുള്ള അനാദരവെന്ന് എ പി അനില്‍കുമാര്‍ ആരോപിച്ചു. നയപരമായ തീരുമാനം സമ്മേളന കാലത്ത് സഭയില്‍ പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കമെന്ന് സ്പീക്കര്‍ പ്രതികരിച്ചു. തീരുമാനങ്ങള്‍ സഭയില്‍ പ്രഖ്യാപിക്കുന്നതാണ് ഉത്തമം. ഇത് ലംഘിക്കപ്പെട്ടപ്പോഴൊക്കെ മുന്‍കാലങ്ങളില്‍ റൂളിങ് ഉണ്ടായിട്ടുണ്ട്. സഭയില്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഉത്തമ മാത്യകയായി മാറുമായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.