Headlines
Loading...
യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച്; പികെ ഫിറോസിന് ജാമ്യം

യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച്; പികെ ഫിറോസിന് ജാമ്യം

തിരുവനന്തപുരം: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. പി കെ ഫിറോസിനൊപ്പം അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം പാളയത്ത് വെച്ചായിരുന്നു പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്.

മാര്‍ച്ചിനിടെ പൊലീസുകാര്‍ക്കെതിരെ പരുക്കേല്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്‌തെന്നാരോപിച്ചായിരുന്നു അറസ്റ്റ്. സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി, പൊലീസുകാരെ അക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. യൂത്ത് ലീഗ് നേതാക്കളുടെ അറസ്റ്റില്‍ ലീഗ് നേതാക്കളും കോണ്‍ഗ്രസും ശക്തമായി രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിക്ക് എതിരെ ശബ്ദമുയര്‍ത്തുന്ന യുഡിഎഫിന്റെ യുവനേതാക്കളെ അടിച്ചമര്‍ത്താന്‍ ഇത് ചൈനയും കൊറിയയും ഒന്നുമല്ല. സിപിഐഎം മുസ്ലീം വിരുദ്ധ പ്രസ്ഥാനമാണെന്നും ജനകീയ പ്രക്ഷോഭങ്ങളെ ഏകാധിപത്യ ശൈലിയില്‍ അടിച്ചമര്‍ത്തുന്നത് പൊതുസമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിമര്‍ശിച്ചിരുന്നു.