kerala
ക്ഷേമപെന്‍ഷന്‍ വീട്ടില്‍ എത്തിക്കല്‍; ഇന്‍സെന്റിവ് വെട്ടിക്കുറച്ചു
ക്ഷേമപെന്‍ഷന്‍ വീട്ടില്‍ എത്തിക്കുന്നതിനുളള ഇന്‍സെന്റിവ് വെട്ടിക്കുറച്ചു. സഹകരണസംഘങ്ങള്‍ക്ക് അന്‍പത് രൂപ നല്‍കിയിരുന്നത് 30 രൂപയാക്കി. 25 രൂപ എജന്റിനും അഞ്ച് രൂപ സംഘത്തിനും ലഭിക്കും. 2021 നവംബര്‍ മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. 2021 മുതല്‍ ഇന്‍സന്റിവ് കുടിശ്ശിക ആയിരുന്നു.