Headlines
Loading...
യുക്രൈൻ ഷെല്ലാക്രമണം: ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു

യുക്രൈൻ ഷെല്ലാക്രമണം: ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു

 
റഷ്യ-യുക്രൈന്‍ ഏറ്റുമുട്ടലിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശിയും ഖാര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയുമായ നവീന്‍ കുമാര്‍(21) ആണ് കൊല്ലപ്പെട്ടത്. മരണവിവരം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
''ഇന്ന് രാവിലെ ഖാര്‍ക്കീവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.'' - ഇന്ത്യന്‍ വിദേശകാര്യവക്താവ് ട്വിറ്ററില്‍ കുറിച്ചു.

ഖാര്‍ക്കീവിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം നടന്നതെന്നാണ് വിവരങ്ങള്‍. ഫോര്‍ത്ത് ഹോസ്റ്റല്‍ എന്ന സ്‌റ്റേഷനിലെ ബങ്കാറിലായിരുന്നു നവീന്‍ കുമാറെന്നും ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം നടന്നതെന്ന് നവീന്റെ സഹപാഠി പറഞ്ഞു.