കളിച്ചുകൊണ്ടിരിക്കെ കയർ കഴുത്തിൽ കുരുങ്ങി പതിമൂന്ന്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കളിച്ചുകൊണ്ടിരിക്കെ കയർ കഴുത്തിൽ കുരുങ്ങി പതിമൂന്ന്കാരന് ദാരുണാന്ത്യം. നെടുമങ്ങാട് സ്വദേശി സൂരജ് ആണ് കയർ കഴുത്തിൽ കുരുങ്ങി മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
വീടിന് സമീപം കളിച്ചുകൊണ്ടിരിക്കവേ മാവില്‍ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. ഉടനെ സൂരജിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാണിക്യപുരം സെന്‍റ് തെരേസസ് യുപിഎസ് സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച സൂരജ്.