kerala
'ഉത്തര്‍പ്രദേശില്‍ തൂക്ക് സഭയ്ക്ക് സാധ്യത, കോണ്‍ഗ്രസ് കിംഗ് മേക്കറാവും'; ഭൂപേഷ് ഭാഗെല്‍
ഉത്തര്‍പ്രദേശില്‍ തൂക്ക് സഭയ്ക്ക് സാധ്യത, കോണ്‍ഗ്രസ് കിംഗ് മേക്കറാവും'; ഭൂപേഷ് ഭാഗെല്‍'ഉത്തര്‍പ്രദേശില്‍ തൂക്ക് സഭയ്ക്ക് സാധ്യത, കോണ്‍ഗ്രസ് കിംഗ് മേക്കറാവും'; ഭൂപേഷ് ഭാഗെല്‍ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു തൂക്ക് മന്ത്രിസഭക്ക് സാധ്യതയുണ്ടെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രിയും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഉത്തരവാദിത്വമുള്ള കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗെല്‍. ന്യൂസ് 18നോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.അങ്ങനെ ഒരു തൂക്ക് മന്ത്രിസഭയുണ്ടാവുമ്പോള്‍ കോണ്‍ഗ്രസ് കിംഗ് മേക്കറാവുമെന്ന വിശ്വാസം ഭൂപേഷ് ഭാഗെല്‍ പങ്കുവെച്ചു. സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന സൂചനയാണ് ഭൂപേഷ് ഭാഗെല്‍ മുന്നോട്ട് വെക്കുന്നത്.
'യോഗി ആദിത്യനാഥിന് പുറത്തേക്കുള്ള വഴി കാണിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. തൂക്ക് മന്ത്രിസഭക്കുള്ള സാധ്യതയുണ്ട്. അങ്ങനെ വ്ന്നാല്‍ കോണ്‍ഗ്രസ് കിംഗ് മേക്കറാവും', ഭൂപേഷ് ഭാഗെല്‍ പറഞ്ഞു.1996ന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് 400 സീറ്റുകളില്‍ മത്സരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും അജണ്ടയില്‍ നിന്ന് മറ്റുപാര്‍ട്ടികളെ കൊണ്ട് വികസനം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, കന്നുകാലി സംരക്ഷണം, വനിതാ സുരക്ഷ എന്നീ വിഷയങ്ങള്‍ മുന്നോട്ട് വെപ്പിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വിജയം. തെരഞ്ഞെടുപ്പ് ഫലം എല്ലാവരെയും അമ്പരിപ്പിക്കുന്ന ഒന്നായിരിക്കുമെന്നും ഭൂപേഷ് ഭാഗെല്‍ പറഞ്ഞു.അതിനുള്ള കാരണം നേതാക്കളെല്ലാം താഴെ തട്ടില്‍ നന്നായി പ്രവര്‍ത്തിച്ചു. വലിയ തോതില്‍ യുവജനങ്ങളും സ്ത്രീകളും കോണ്‍ഗ്രസ് റാലികളില്‍ പങ്കെടുക്കുന്നതും കണ്ടതാണ്. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളാണ് തങ്ങള്‍ ഉയര്‍ത്തിയതെന്നാണ് ഇവ കാണിക്കുന്നതെന്നും ഭൂപേഷ് ഭാഗെല്‍ പറഞ്ഞു.