Headlines
Loading...
പാകിസ്താനില്‍ പള്ളിയില്‍ ചാവേറാക്രമണം; 30 മരണം

പാകിസ്താനില്‍ പള്ളിയില്‍ ചാവേറാക്രമണം; 30 മരണം

പാകിസ്താനിലെ പെഷവാറില്‍ പള്ളിയില്‍ സ്‌ഫോടനം. വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് ചാവേറാക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചതായും അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ പത്തോളം പേരുടെ ആരോഗ്യ നില ഗുരുതരമാണ്.
പെഷവാറിലെ ഖുയ്‌സ ഖവാനി ബസാറിലെ മുസ്ലീം പള്ളിയില്‍ ജുമാ നമസ്‌കാരത്തിന് ഇടയിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത് എന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റവരെ പ്രദേശത്തെ ലേഡി റീഡിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനം. മോട്ടോര്‍ സൈക്കിളിലും സ്വകാര്യ വാഹനങ്ങളിലുമായിരുന്നു പരിക്കേറ്റവരെ ആദ്യഘട്ടത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പെഷവാര്‍ പ്രാദേശിക ഭരണകൂടമാണ് സ്‌ഫോടനം ചാവേര്‍ ആക്രമണമാണെന്ന് സ്ഥിരീകരിക്കുന്നത്. അക്രമികള്‍ പള്ളിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി അറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് ബോംബുധാരിയായ വ്യക്തി പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പെഷവാര്‍ ആക്രമത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപലപിച്ചു.