national
ബിപിന്‍ റാവത്തിന്റെയും ഉദ്യോഗസ്ഥരുടേയും മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു
ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടെയും മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചു. പ്രത്യേക വ്യോമസേന വിമാനത്തിലാണ് മൃതദേഹങ്ങള്‍ പാലം വ്യോമതാവളത്തില്‍ എത്തിച്ചത്. രാത്രി എട്ടരയോടെ അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങുകള്‍ക്ക് തുടക്കമാകും.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് 8.50നാണ് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്‍പത് മണിയോടെ പാലം വ്യോമതാവളത്തില്‍ എത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 9.15നും എത്തി അന്തിമോപചാരം അർപ്പിച്ചു.