ഊട്ടി: കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. ജൂനിയർ വാറന്റ് ഓഫിസർ എ. പ്രദീപ് ആണ് മരിച്ചത്. തൃശൂർ സ്വദേശിയാണ്.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതായി വ്യോമസേന നേരത്തെ സ്ഥിരീകരിച്ചു.ഭാര്യ മധുലികയും ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14ൽ 13 പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽനിന്ന് 11.47 ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു ശേഷമാണ് തകർന്നുവീണത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം.