കോഴിക്കോട് ചെരുപ്പ് കമ്പനിയില്‍ തീപിടിത്തം. കൊളത്തറ റഹ്മാന്‍ ബസാറിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ആര്‍ക്കും പരിക്കുകളില്ല.
ബിനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാര്‍ക്ക് എന്ന ചെരുപ്പ് കമ്പനിക്കാണ് തീപിടിച്ചത്. അമ്പതോളം അതിഥി തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നു.
തീപിടിത്തമുണ്ടായപ്പോള്‍ തന്നെ ഇവര്‍ക്ക് പുറത്തിറങ്ങാനായതിനാല്‍ ദുരന്തം ഒഴിവായി.ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എട്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആദ്യം പൊട്ടിത്തെറി കേട്ടെന്നും പിന്നാലെ തീപിടുത്തമുണ്ടായെന്നുമാണ് പ്രദേശ വാസികള്‍ പറയുന്നത്.