Headlines
Loading...
മദ്യകച്ചവടത്തില്‍ റെക്കോര്‍ഡിട്ട് കേരളം; ക്രിസ്മസ് തലേന്ന് വിറ്റഴിച്ചത് 65 കോടിയുടെ മദ്യം

മദ്യകച്ചവടത്തില്‍ റെക്കോര്‍ഡിട്ട് കേരളം; ക്രിസ്മസ് തലേന്ന് വിറ്റഴിച്ചത് 65 കോടിയുടെ മദ്യം

ക്രിസ്മസ് സീസണില്‍ മദ്യക്കച്ചവടത്തില്‍ റെക്കോര്‍ഡിട്ട് കേരളം. ക്രിസ്മസ് തലേന്ന് 65 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത്.
തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുളള മദ്യ ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 

73. 53 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. വില്‍പനയില്‍ രണ്ടാമതായി നില്‍ക്കുന്നത് ചാലക്കുടിയാണ്. അവിടെ 70.72 ലക്ഷം രൂപയുടെ വില്‍പന നടന്നു. മൂന്നാം സ്ഥാനത്ത് ഇരിഞ്ഞാലക്കുടയാണ് ഇവിടെ 63.60 ലക്ഷം രൂപയുടെ മദ്യവും വിറ്റു.
കഴിഞ്ഞ ക്രിസ്മസിന് 55 കോടിയാണ് കേരളത്തില്‍ വിറ്റഴിച്ചത്. ആകെ 265 മദ്യഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷന്റെ കീഴിലുളളത്.