kerala
കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. തമിഴ്‌നാട് കൃഷ്ണഗിരിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം-ബംഗ്‌ളൂരു ബസിലെ ഡ്രൈവര്‍ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൃഷ്ണഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു.
ലോറിക്ക് പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.