kozhikode
സംസ്ഥാനത്ത് വീണ്ടും സിക വൈറസ് ബാധ, രോഗം സ്ഥിരീകരിച്ചത് കോഴിക്കോട്
സംസ്ഥാനത്ത് വീണ്ടും സിക വൈറസ് സ്ഥീരീകരിച്ചു. കഴിഞ്ഞ പതിനേഴിന് രോഗ ലക്ഷണങ്ങളുമായി ചികില്‍സ തേടിയ കോഴിക്കോട്ട് കോവൂര്‍ സ്വദേശിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള പരിശോധന ഫലങ്ങളും പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുവതിയുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ബെംഗളൂരുവില്‍ നിന്നും കേരളത്തിലെത്തിയതാണ് രോഗം സ്ഥിരീകരിച്ച യുവതി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇവര്‍ രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടിയത്. വയറുവേദന ഉള്‍പ്പടെയുള്ള അസ്വസ്ഥതകള്‍ അനുഭവട്ടെപ്പോഴായിരുന്നു ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. രോഗവിമുക്തയായ ഇവരിപ്പോള്‍ വീട്ടില്‍ കഴിയുകയാണ്. ഇവരുമായി ഇടപഴകിയ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.
നേരത്തെ സംസ്ഥാനത്ത് തിരുവനന്തപുരത്തായിരുന്നു സിക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
കൊതുകില്‍ നിന്നാണ് സിക വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. എന്നാല്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.