ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് അനുമതി. രണ്ടുമുതല്‍ പതിനെട്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാനുള്ള കോവാക്‌സിനാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്.
മൂന്നുവട്ട ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അടിയന്തര ആവശ്യത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.