Headlines
Loading...
മാവോയിസ്റ്റ് സാന്നിധ്യം; കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന

മാവോയിസ്റ്റ് സാന്നിധ്യം; കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന

മാവോയിസ്റ്റ് വിരുദ്ധ നടപടികളുടെ പേരില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ തിരിച്ചിലുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ചൊവ്വാഴ്ച രാവിലെയാണ് മൂന്ന് സംസ്ഥാനങ്ങളിലെ 20 തോളം കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന സംഘടിപ്പിച്ചത്. കേരളത്തില്‍ വയനാട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ എന്‍ഐഎയുടെ തിരച്ചില്‍ നടന്നതെന്നാണ് വിവരം.

തമിഴ്‌നാട്ടില്‍ പന്ത്രണ്ട് സ്ഥലങ്ങളിലാണ് എന്‍ഐഎ തിരച്ചില്‍ നടത്തിയത്. കൃഷ്ണഗിരി, സേലം, കോയമ്പത്തൂര്‍, തേനി, ശിവഗംഗ തുടങ്ങീ ജില്ലകളിലായിരുന്നു തിരച്ചില്‍. കര്‍ണാടകത്തിലും നിരവധി നിരവധി പ്രദേശങ്ങളില്‍ പരിശോധന നടന്നു.

കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ ഒളിതാവളങ്ങളും പരിശീലകേന്ദ്രങ്ങളും സ്ഥാപിച്ചതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് ആശയങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും ആരോപിച്ചാണ് ഇടപെടല്‍. മാവോയിസ്റ്റ് അനുഭാവികള്‍ എന്ന കരുതുന്നവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന എന്നാണ് വിശദീകരണം.